നീയാകുന്ന മഞ്ഞുതുള്ളി
എന്നുള്ളില്‍ ഉറങ്ങിയിരുന്നപ്പോള്‍
ചുറ്റുമെരിയുന്ന കനലിനെ
ഞാന്‍ കണ്ടിരുന്നില്ല.
നടക്കേണ്ട പാതകള്‍
ചുട്ടുപൊള്ളുമെന്നറിഞ്ഞിട്ടും
നീ നല്കിയ തണുപ്പിന്റെ പുതപ്പുമൂടി
ഞാന്‍ നടന്നു നീങ്ങി.
വിരസതയുടെ മാറാല പിടിച്ച വാതില്‍പ്പാളികള്‍
എനിക്കായ് തുറക്കുന്നതു ഞാന്‍ കണ്ടു.
ഇന്നു നീ എന്റെ കണ്ണുകളിലൂടെ ഉരുകിയൊലിക്കുമ്പോള്‍
എന്റെ സ്വപ്നങ്ങളുടെ ശവശരീരങ്ങള്‍ക്ക്
കാവലിരിക്കുകയാണു ഞാന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ