കാലങ്ങള്‍ക്കപ്പുറത്തേക്ക് നടന്ന്
ഞാന്‍ നിനക്കൊരു കത്തെഴുതട്ടെ,
അക്ഷരങ്ങള്‍ക്ക് നിറം പകരാന്‍
ഹൃദയരക്തം കിട്ടിയെന്ന് വരില്ല,
അത് കണ്ണിലൂടെ ഒലിച്ച് പോയ ശേഷം
ഹൃദയമെന്ന് ഏകാന്തതയുടെ
മരവിപ്പിക്കുന്ന തണുപ്പിലാണ്.
ഒരിക്കല്‍ മനസ്സുകൊണ്ട് ഞാന്‍
നിനക്കെഴുതിയ കവിതകള്‍
നീ ഒരിക്കലും വായിക്കാന്‍ ശ്രമിച്ചില്ല
അല്ലെങ്കിലും,
കണ്ണുകള്‍ക്ക് മുന്നില്‍ മൂടല്‍മഞ്ഞിന്റെ
ഈ കണ്ണട എനിക്ക് മാത്രമായിരുന്നല്ലോ,
എങ്കിലും ഭാവിയിലെ ആ കത്തില്‍
നിനക്കൊരു വരി വായിച്ചെടുക്കാം
നന്ദി
അതിനപ്പുറം കാണാനാവാത്ത ലിപികളില്‍
ആ കത്തിന് തുടര്‍ച്ചയുണ്ടാകും.
നീ പോലുമറിയാതെ നീ എന്റെ
ഹൃദയത്തില്‍ കുറിച്ചിട്ട കവിതകള്‍ക്ക്,
സന്ധ്യയുടെ വര്‍ണങ്ങളില്‍
ചാലിച്ചെടുത്ത സ്വപ്നങ്ങള്‍ക്ക്,
കാത്തിരിപ്പിന്റെ സുഖമുള്ള വേദനകള്‍ക്ക്
നന്ദി.....
ഞാന്‍ നിനക്കൊരു കത്തെഴുതട്ടെ,
അക്ഷരങ്ങള്‍ക്ക് നിറം പകരാന്‍
ഹൃദയരക്തം കിട്ടിയെന്ന് വരില്ല,
അത് കണ്ണിലൂടെ ഒലിച്ച് പോയ ശേഷം
ഹൃദയമെന്ന് ഏകാന്തതയുടെ
മരവിപ്പിക്കുന്ന തണുപ്പിലാണ്.
ഒരിക്കല്‍ മനസ്സുകൊണ്ട് ഞാന്‍
നിനക്കെഴുതിയ കവിതകള്‍
നീ ഒരിക്കലും വായിക്കാന്‍ ശ്രമിച്ചില്ല
അല്ലെങ്കിലും,
കണ്ണുകള്‍ക്ക് മുന്നില്‍ മൂടല്‍മഞ്ഞിന്റെ
ഈ കണ്ണട എനിക്ക് മാത്രമായിരുന്നല്ലോ,
എങ്കിലും ഭാവിയിലെ ആ കത്തില്‍
നിനക്കൊരു വരി വായിച്ചെടുക്കാം
നന്ദി
അതിനപ്പുറം കാണാനാവാത്ത ലിപികളില്‍
ആ കത്തിന് തുടര്‍ച്ചയുണ്ടാകും.
നീ പോലുമറിയാതെ നീ എന്റെ
ഹൃദയത്തില്‍ കുറിച്ചിട്ട കവിതകള്‍ക്ക്,
സന്ധ്യയുടെ വര്‍ണങ്ങളില്‍
ചാലിച്ചെടുത്ത സ്വപ്നങ്ങള്‍ക്ക്,
കാത്തിരിപ്പിന്റെ സുഖമുള്ള വേദനകള്‍ക്ക്
നന്ദി.....