എന്റെ സ്വപ്നങ്ങളില്‍ നിന്ന്
കൊഴിഞ്ഞുവീണ ഇലകളും
കരിഞ്ഞുണങ്ങിയ പകലിന്റെ പൂക്കളും
പറന്നുപോകുന്നതു ഞാനറിഞ്ഞു.
സ്വപ്നങ്ങളില്‍ വിരുന്നു വന്ന ശലഭങ്ങള്‍
പ്രതീക്ഷയുടെ ചിറകുകള്
എനിക്കു തന്നു മടങ്ങി.
ചിറകുകള് വിരുത്തി
രാത്രിയുടെ അതിര്‍വരമ്പുകള്‍
ഭേദിച്ച് പറന്നുയരുമ്പോള്‍
ശലഭങ്ങള്‍ എന്നോട് പറഞ്ഞു
ഞങ്ങള്‍ അല്പായുസ്സുകളാണ്.
കാലത്തിന്റെ കാല്പാടുകള്ക്കപ്പുറം
ആയുസ്സിന് ജീവിതമെന്ന് പര്യായമുണ്ടെങ്കില്‍
നിങ്ങള്‍ എനിക്കൊരായുസ്സു മുഴുവന്‍
സമ്മാനിച്ചു കഴിഞ്ഞില്ലേ,
നിങ്ങള്‍ പിന്തുടരുമെങ്കില്
അഗാധമായ ഉറക്കത്തിന്റെ പടവുകള്‍
എന്നുമെന്നെ മോഹിപ്പിക്കുന്നു.
കൊഴിഞ്ഞുവീണ ഇലകളുംകരിഞ്ഞുണങ്ങിയ പകലിന്റെ പൂക്കളും
പറന്നുപോകുന്നതു ഞാനറിഞ്ഞു.
സ്വപ്നങ്ങളില്‍ വിരുന്നു വന്ന ശലഭങ്ങള്‍
പ്രതീക്ഷയുടെ ചിറകുകള്
എനിക്കു തന്നു മടങ്ങി.
ചിറകുകള് വിരുത്തി
രാത്രിയുടെ അതിര്‍വരമ്പുകള്‍
ഭേദിച്ച് പറന്നുയരുമ്പോള്‍
ശലഭങ്ങള്‍ എന്നോട് പറഞ്ഞു
ഞങ്ങള്‍ അല്പായുസ്സുകളാണ്.
കാലത്തിന്റെ കാല്പാടുകള്ക്കപ്പുറം
ആയുസ്സിന് ജീവിതമെന്ന് പര്യായമുണ്ടെങ്കില്‍
നിങ്ങള്‍ എനിക്കൊരായുസ്സു മുഴുവന്‍
സമ്മാനിച്ചു കഴിഞ്ഞില്ലേ,
നിങ്ങള്‍ പിന്തുടരുമെങ്കില്
അഗാധമായ ഉറക്കത്തിന്റെ പടവുകള്‍
എന്നുമെന്നെ മോഹിപ്പിക്കുന്നു.
nishabdam.
മറുപടിഇല്ലാതാക്കൂ